പുര കത്തുമ്പോൾ വാഴവെട്ടുന്ന സമീപനം; വിലക്കയറ്റത്തിനെതിരെ അൻവർ സാദത്ത്
Mail This Article
×
കൊച്ചി ∙ പച്ചക്കറി, പലചരക്ക് സാധനങ്ങൾക്കു കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ. കൊറോണ ഭീതിയിലായിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടി നൽകുന്ന കച്ചവടക്കാരുടെ കൊള്ളയടി സംസ്കാരത്തിനെതിരെ നടപടി ആവശ്യപ്പെട്ടു മന്ത്രിമാരായ പി.തിലോത്തമനെയും വി.എസ്.സുനിൽ കുമാറിനെയും ഫോണിൽ വിളിച്ചു.
വിഷയത്തിൽ ഇടപെടാമെന്ന് മന്ത്രിമാർ ഉറപ്പു നൽകി. ജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പുര കത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണു ചിലരുടേത്. ഇത് അംഗീകരിക്കാനാവില്ലെന്നും എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു.
English Summary: Anwar Sadath MLA against price hike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.