ADVERTISEMENT

തിരുവനന്തപുരം ∙ പ്രവാസികൾ കൂടുതലുള്ള രാജ്യങ്ങളിൽ നോർക്കയുടെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധം സംബന്ധിച്ച പ്രതിദിന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

പ്രവാസികൾ കൂടുതലുള്ള അഞ്ചു രാജ്യങ്ങളിലാകും ഹെൽപ് ഡെസ്ക് സൗകര്യം ലഭ്യമാകുക. ഈ ഹെൽപ് ഡെസ്ക്കുകളുമായി സഹകരിക്കാൻ അതാത് രാജ്യങ്ങളിലെ അംബാസഡർമാരോട് അഭ്യർഥിച്ചു. 

പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം ലഭ്യമാക്കും.  ഇതിലൂടെ വിഡിയോ, ഓഡിയോ കോൾ  വഴി കേരളത്തിലെ ഡോക്ടർമാരുമായി സംസാരിക്കാം. നോർക്ക വഴി ഇതിനു റജിസ്റ്റർ ചെയ്യാം. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് ആറു വരെയാണ് പ്രമുഖ ഡോക്ടർമാർ ഈ‌ സേവനം ലഭ്യമാക്കുക.

English Summary: Norka to open help desk at 5 countries; online medical consultation for Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com