ADVERTISEMENT

മിഷിഗൻ ∙ യുഎസിലെ മിഷിഗനിൽ അണക്കെട്ട് തകർന്നതിനു പിന്നാലെ തടാകത്തിൽ നിന്നു വെള്ളം പ്രവഹിക്കുന്നതിന്റെ ആകാശദൃശ്യങ്ങൾ പകർത്തി വൈമാനികൻ. ചൊവ്വാഴ്ച വൈകിട്ടാണ് കനത്ത മഴയെ തുടർന്നു ടിറ്റബാവസി നദിക്കു കുറുകെയുള്ള ഏദൻവില്ല അണക്കെട്ട് തകർന്നത്. ഇതിനു പിന്നാലെ സാൻഡോർഡ് അണക്കെട്ടും കവിഞ്ഞൊഴുകി.

ഇതോടെ മിഷിഗനിലെ മിഡ്‌ലാന്റിലെ ചില ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്. പൈലറ്റായ മിഡ്‌ലാന്റ് സ്വദേശി റയാന്‍ കലെറ്റോ ആണ് ഏദൻവില്ല അണക്കെട്ട് തകർന്നതിനെ തുടർന്നു വിക്സോം തടാകത്തിൽ നിന്നു സാൻഫോർഡ് തടാകത്തിലേക്ക് വെള്ളം കുതിച്ച് പായുന്നതിന്റെ ദൃശ്യങ്ങള്‍ ചെറുവിമാനത്തിലിരുന്ന് പകര്‍ത്തിയത്.

വെള്ളപ്പാച്ചിലിന്റെ ഭീകര ദൃശ്യങ്ങൾ റയാൻ കലെറ്റോ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ഇതു പിന്നീട് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഇതിനോടകം പത്തു ലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. 20,000ത്തോളം ആളുകൾ ഷെയർ ചെയ്തു.

English Summary: Pilot Captures Dramatic Aerial Footage Of Water Pouring Out After Dam Burst

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com