ട്രൂനാറ്റ് കിറ്റുകൾ അച്ചാറും ഉപ്പേരിയും പോലെ കൊടുത്തുവിടാൻ കഴിയുന്നതല്ല: വി. മുരളീധരൻ
Mail This Article
ന്യൂഡൽഹി∙ പ്രവാസികളെ കൊണ്ടുവരുമ്പോൾ കേരളത്തിനു മാത്രം പ്രത്യേക നിബന്ധനകൾ വിദേശകാര്യവകുപ്പിനു നടപ്പാക്കാനാവില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
പിപിഇ കിറ്റുകൾ വേണമെന്ന നിബന്ധന വിദേശകാര്യവകുപ്പിന് ഉറപ്പുവരുത്താനാവില്ല. ആഭ്യന്തരമന്ത്രാലയവും ആരോഗ്യമന്ത്രാലയവും നിർദേശിച്ച ചട്ടങ്ങൾ പ്രകാരമാണ് വന്ദേഭാരത് മിഷൻ ഫ്ലൈറ്റുകൾ വരുന്നത്. കേരളം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ വിദേശരാജ്യങ്ങളിൽ നടപ്പാക്കാൻ കഴിയില്ല.
തമിഴ്നാട്ടിലേക്കു വരുന്ന മലയാളികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന് നിബന്ധന വച്ചാൽ കേരളത്തിനു നടപ്പാക്കാനാവുമോ? ട്രൂനാറ്റ് കിറ്റുകൾ വിദേശങ്ങളിലേക്ക് പ്രവാസികൾ പോകുമ്പോൾ അച്ചാറും ഉപ്പേരിയും കൊടുത്തുവിടുന്നതു പോലെ കൊടുത്തുവിടാൻ കഴിയുന്നതല്ല.
കോവിഡ് ബാധിതർക്കു മാത്രമായി വിമാനം വേണമെന്നൊക്കെ ഉപദേശിക്കുന്നവരുടെ ഉപദേശം കേട്ടാണ് ഇതൊക്കെ പറയുന്നതെങ്കിൽ മുഖ്യമന്ത്രിയോടു സഹതാപമുണ്ട്.
Englsih Summary: V Muraleedharan criticizes Kerala for mandating PPE kits