നാലാമതും ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്സെ; രാജ്യത്തു കുടുംബാധിപത്യം
Mail This Article
കൊളംബോ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശ്രീലങ്കയുടെ മുൻ രാഷ്ട്രപതി മഹീന്ദ രാജപക്സെ നാലാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ കൊളംബോയിലെ പ്രമുഖ ബുദ്ധക്ഷേത്രത്തിൽ ഇളയ സഹോദരൻ പ്രസിഡന്റ് ഗോടബയ രാജപക്സെയുടെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 225 അംഗ പാർലമെന്റിൽ 145 സീറ്റുകൾ രാജപക്സെ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക പീപ്പിൾസ് ഫ്രണ്ട് നേടിയിരുന്നു. പ്രധാന എതിരാളി നേടിയത് 54 സീറ്റുകൾ മാത്രമാണ്. ന്യൂനപക്ഷ തമിഴരെ പ്രതിനിധീകരിക്കുന്ന പാർട്ടി 10 സീറ്റുകളും 16 ചെറിയ പാർട്ടികൾ 16 സീറ്റുകളും നേടി.
രാജപക്സെ കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് ഇതോടെ ഭരണമുന്നണിയിലേക്ക് വരുന്നത്- രാജപക്സെ, മകൻ നമൽ, മൂത്ത സഹോദരൻ ചമൽ, മകൻ ശശിന്ദ്ര, ഒരു മരുമകൻ നിപുന റാനവക. ഈ വിജയത്തോടെ രാജപക്സെ സഹോദരന്മാർക്ക് രാജ്യത്തെ ഭരണഘടനാ മാറ്റങ്ങൾ അനുകൂലമാക്കി മാറ്റാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനുള്ള സീറ്റുകളായി.
English Summary: Mahinda Rajapaksa takes oath as Sri Lankan Prime Minister