കരിപ്പൂർ വിമാനാപകടം: പരുക്കേറ്റ 56 പേർ ആശുപത്രി വിട്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ്
Mail This Article
ന്യൂഡൽഹി ∙ കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റവരിൽ 56 പേരെ വിവിധ ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 149 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും 23 പേരെ ഡിസ്ചാർജ് ചെയ്തതായും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റതായും ശനിയാഴ്ച വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞിരുന്നു.
190 പേരുമായി ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണു കനത്ത മഴയിൽ ലാൻഡിങ്ങിനിടെ റൺവേയിൽനിന്നു തെറിച്ച് 35 അടി താഴേക്കു വീണത്. പിളർന്നു തകർന്ന വിമാനത്തിലെ പൈലറ്റുമാർ ഉൾപ്പെടെ 18 പേർ മരിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, റീജിയനൽ ഹെഡ്-സതേൺ റീജിയൻ എന്നിവർ കുടുംബാംഗങ്ങൾക്കു പിന്തുണ നൽകുന്നതിനായി കോഴിക്കോട് തുടരുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.
English Summary: 56 People Injured In Kerala Plane Crash Discharged, Says Air India Express