നീറ്റ് പരീക്ഷ മാറ്റില്ല; സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി സുപ്രീംകോടതി
Mail This Article
×
ന്യൂഡൽഹി∙ എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകളായ ജെഇഇയും നീറ്റും നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി രണ്ടാം തവണയും തള്ളി. പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന ആറു സംസ്ഥാനങ്ങൾ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. മുൻപു പുറപ്പെടുവിച്ച ഉത്തരവ് പരിശോധിക്കണമെന്നും കോവിഡ് മൂലം പരീക്ഷ മാറ്റിവയ്ക്കണമെന്നുമായിരുന്നു ആവശ്യം. നേരത്തെ പതിനൊന്നു സംസ്ഥാനങ്ങളിൽനിന്നുള്ള പതിനൊന്നു കുട്ടികൾ നൽകിയ ഹർജിയാണ് തള്ളിയിരുന്നത്. ജെഇഇ പരീക്ഷ സെപ്റ്റംബർ ഒന്നിന് ആരംഭിച്ചു. നീറ്റ് സെപ്റ്റംബർ 13നാണ്.
English Summary: JEE, NEET To Go Ahead, Supreme Court Dismisses 6 Opposition-Ruled States' Plea
English Summary: JEE, NEET To Go Ahead, Supreme Court Dismisses 6 Opposition-Ruled States' Plea
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.