വിദേശത്തേക്കു കടത്താൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച 4.8 കിലോ കഞ്ചാവ് പിടിച്ചെടുത്തു
Mail This Article
×
കൊച്ചി∙ വിദേശത്തേക്കു കടത്താൻ ശ്രമിച്ച 4.8 കിലോ കഞ്ചാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. ചാവക്കാട് സ്വദേശി സജീർ അഹമ്മദ് എന്ന യാത്രക്കാരിൽനിന്നാണ് ബാഗേജിൽ ഒളിപ്പിച്ച നിലയിൽ സിഐഎസ്എഫ് കഞ്ചാവ് കണ്ടെടുത്തത്. ചെക്ക് ഇൻ ചെയ്ത ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. ഇന്നു പുലർച്ചെ മൂന്നിന് ഷാർജയിലിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ പോകാൻ എത്തിയതായിരുന്നു സജീർ. സിഐഎസ്എഫ് കഞ്ചാവ് എൻസിബിക്ക് കൈമാറിയിട്ടുണ്ട്.
English Summary: 4.8 kg ganja seized from Nedumbassery Airport
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.