ADVERTISEMENT

ന്യൂഡൽഹി∙ ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ സെപ്റ്റംബർ 30ന് വിധി പറയും. രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷത്തിൽ വൻ മാറ്റങ്ങൾക്കു വഴിയൊരുക്കിയ സംഭവത്തിലെ 28 വർഷം നീണ്ട കേസിനാണ് വിധി പറയാനിരിക്കുന്നത്. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയവരോട് വിധി പറയുന്ന ദിവസം കോടതിയിൽ ഹാജരാകണമെന്ന് സ്പെഷൽ സിബിഐ ജഡ്ജി എസ്.കെ. യാദവ് നിര്‍ദേശിച്ചു.

1992 ഡിസംബറിൽ ബാബറി മസ്ജിദ് തകർക്കുന്നതിലേക്കു നയിച്ചതിൽ മൂന്ന് നേതാക്കളും ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ജൂലൈ 24ന് സിബിഐ കോടതി വി‍ഡിയോ കോൺഫറന്‍സ് വഴി അഡ്വാനിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ഒരു ദിവസം മുൻപ് മുരളി മനോഹർ ജോഷിയുടേയും മൊഴിയെടുത്തു. 

ഇരുവരും ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം തള്ളിക്കളയുകയായിരുന്നു. കേസിൽ വിധി എന്തായാലും അതു കാര്യമായി എടുക്കുന്നില്ലെന്ന് ഉമാഭാരതി നേരത്തേ പ്രതികരിച്ചിരുന്നു. തൂക്കുമരത്തിലേറ്റിയാലും അത് അനുഗ്രഹമാണെന്നും ഉമാഭാരതി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

English Summary: Babri Verdict On Sept 30, LK Advani, Other Accused Told To Be Present

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com