ADVERTISEMENT

ന്യൂഡൽഹി∙ സ്വകാര്യ കമ്പനികൾ രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിച്ചുകഴിഞ്ഞാൽ യാത്രാ നിരക്ക് നിശ്ചയിക്കാൻ കമ്പനികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുമെന്ന് റെയിൽവെ. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനാണ് തീരുമാനമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വി.കെ.യാദവ് പറഞ്ഞു.

ഇന്ത്യയിൽ റെയിൽ‌വേ നിരക്കുകൾ രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ളതാണ്. ഏകദേശം ഓസ്ട്രേലിയയിലെ ജനസംഖ്യയുടെ അത്രയും ആളുകൾ ഓരോ ദിവസവും ഇന്ത്യയിൽ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യത്തെ ഭൂരിഭാഗം ആളുകളും യാത്രയ്ക്ക് ട്രെയിനിനെയാണ് ആശ്രയിക്കുന്നത്.

പതിറ്റാണ്ടുകളായുള്ള അശ്രദ്ധ മൂലമാണ് റെയിൽവേയുടെ നവീകരണം താറുമാറായത്. അതിനാലാണ് മോദി ഭരണകൂടം സ്വകാര്യ കമ്പനികളെ ഇതിനായി ക്ഷണിച്ചത്. അൽസ്റ്റോം എസ്എ, ബോംബാർഡിയർ ഇൻകോ, ജിഎംആർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, അദാനി എന്റർപ്രൈസസ് ലിമിറ്റഡ് തുടങ്ങിയവയാണ് പദ്ധതിയിൽ താൽപര്യമറിയിച്ച കമ്പനികൾ. റെയിൽ‌വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈ പദ്ധതിയിലൂടെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 7.5 ബില്യൻ ഡോളറിലധികം നിക്ഷേപം ഉണ്ടാകുമെന്നാണ് കരുതുന്നത്.

റെയിൽവെയുടെ ആധുനികവൽക്കരണം മോദി സർക്കാരിന്റെ പ്രധാന അജൻഡകളിൽ ഒന്നാണ്. 2023ഓടെ രാജ്യത്ത് ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. പാസഞ്ചർ ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ 109 റൂട്ടുകളിലൂടെ പാസഞ്ചർ ട്രെയിനുകൾ ഓടിക്കുന്നതിനും ന്യൂഡൽഹി, മുംബൈ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനും കമ്പനികളെ ജൂലൈയിൽ തന്നെ സർക്കാർ ക്ഷണിച്ചിട്ടുണ്ടെന്നും വി.കെ.യാദവ് അറിയിച്ചു.

English Summary: Private Railways Will Have Freedom To Set Their Own Fares: Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com