ADVERTISEMENT

ബെംഗളൂരു∙ ‘ഭീകരവാദികളുടെ കേന്ദ്രമായി ബെംഗളൂരു മാറുന്നു’ എന്ന പ്രസ്താവന തിരിച്ചെടുക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എംപി. നഗരത്തെ കരിവാരിത്തേച്ചുവെന്ന് ആരോപിച്ച് കോൺഗ്രസും ദളും രംഗത്തു വന്നതിനെ തുടർന്നാണ് ബെംഗളൂരു സൗത്തിൽ നിന്നുള്ള എംപിയായ തേജസ്വി സൂര്യ നിലപാടു വ്യക്തമാക്കിയത്.

ബെംഗളൂരു ഭീകരപ്രവർത്തനങ്ങളുടെ പ്രഭവ കേന്ദ്രമായി മാറിയെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ബെംഗളൂരുവിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സ്ഥിരം യൂണിറ്റ് ഏർപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റിൽ നഗരത്തിൽ നടന്ന കലാപം ദേശവിരുദ്ധ ശക്തികൾ പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയാണ്. ബെംഗളൂരുവാണ് ഇത്തരം ശക്തികളുടെ പരിശീലന കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English Summary: Bengaluru is a terror hub and I stand by my statement: Tejasvi Surya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com