ADVERTISEMENT

ന്യൂയോർക്ക്∙ കലിഫോർണിയയിലെ റസ്റ്ററന്റിൽ താനും കുടുംബവും വംശീയാധിക്ഷേപത്തിനു ഇരയായതായി ആദിത്യ ബിർല ഗ്രൂപ്പിന്റെ ചെയർമാൻ കുമാരമംഗലം ബിർലയുടെ മകൾ അനന്യ ബിർല. ഇറ്റാലിയൻ– അമേരിക്കൻ  റസ്റ്ററന്റ് ആയ സ്‌കോപ  റസ്റ്ററന്റിൽ മൂന്നു മണിക്കൂറോളം ഭക്ഷണത്തിനായി കാത്തിരിക്കേണ്ടി വന്നുവെന്നും റസ്‌റ്റോറന്റിലെ പരിചാരകൻ ജോഷ്വ സിൽവർമാൻ തന്റെ അമ്മ നീരജ ബിർലയോടു പരുഷമായി പെരുമാറിയെന്നും വംശീയാധിക്ഷേപം നടത്തിയെന്നും അനന്യ ബിർല ആരോപിക്കുന്നു.

‘അക്ഷരാർഥത്തിൽ അവർ ഞങ്ങളെ പുറത്താക്കുകയായിരുന്നു. ഇത്തരമൊരു അനുഭവം ജീവിതത്തിൽ ആദ്യമാണ്. വർണവെറി ഒരു യാഥാർഥ്യമാണ്. നടുങ്ങിപ്പോയി. ഒരാളോടും ഇപ്രകാരം പെരുമാറാൻ നിങ്ങൾക്ക് അവകാശമില്ല. വിശ്വസിക്കാനാകുന്നില്ല, കുറച്ചു കൂടി നന്നായി പെരുമാറാൻ നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു– അനന്യ ബിർല പറയുന്നു. നീരജ ബിർലയും റസ്റ്ററന്റിലെ മോശം അനുഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തു. ഷെഫായ അന്റോണിയ ലൊഫാസോയുടെ ഉടമസ്ഥതയിലുള്ളതാണ് കലിഫോര്‍ണിയയിലെ സ്‌കോപ ഇറ്റാലിയന്‍ റൂട്ട്‌സ് റസ്റ്ററന്റ്.

ബിർല വ്യവസായ സാമ്രാജ്യത്തിലെ ആറാം തലമുറക്കാരിയാണ് ആദിത്യ വിക്രം ബിർലയുടെ കൊച്ചുമകളായ അനന്യ.17 –ാം വയസ്സിൽ സ്വതന്ത്ര മൈക്രോഫിനാൻസ് എന്ന പേരിൽ ഗ്രാമീണ സ്ത്രീകൾക്കു ധനസഹായം നൽകുന്ന കമ്പനി തുടങ്ങി ശ്രദ്ധയേമായ അനന്യ സംഗീത രംഗത്തും ചുവടുറുപ്പിച്ചിരുന്നു. ക്ലബുകളിലും പബ്ബുകളിലും ഗിറ്റാർ വായിച്ചുകൊണ്ടായിരുന്നു തുടക്കം. ലിവിങ് ദ് ലൈഫ് എന്ന പേരിൽ ഇറക്കിയ ആൽബം ശ്രദ്ധേയമായിരുന്നു.

English Summary: So Racist: Ananya Birla Alleges US Restaurant Threw Her Family Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com