പിന്നാക്ക സംവരണം അട്ടിമറിക്കുന്ന നടപടി വഞ്ചനാപരം; വിമർശനവുമായി കാന്തപുരം
Mail This Article
കോഴിക്കോട്∙ എസ്എൻഡിപിക്കു പിന്നാലെ മുന്നാക്ക സംവരണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കാന്തപുരം വിഭാഗം. പിന്നാക്ക സംവരണം അട്ടിമറിക്കുന്ന നടപടി വഞ്ചനാപരമെന്നും, സര്‍ക്കാര്‍ സവര്‍ണ താല്‍പര്യം സംരക്ഷിക്കുന്നുവെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തിൽ പറയുന്നു. സർക്കാർ വിദ്യാഭ്യാസ മേഖലകളിൽ മുസ്‌ലിംകളുടെ അവസരങ്ങൾ കുറയ്ക്കുന്നതാണ് മുന്നാക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു.
സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വഞ്ചനാപരമായ നീക്കത്തെ തുടർന്ന് നിലവിൽ നടന്നു കഴിഞ്ഞ പ്ലസ് വൺ പ്രവേശനത്തിൽ പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികളേക്കാൾ മാർക്ക് കുറവുള്ള മുന്നാക്ക വിദ്യാർഥികൾ പ്രവേശനം നേടിയതിനെക്കുറിച്ചും പിന്നാക്ക വിഭാഗക്കാർക്ക് നിർദിഷ്ട സംവരണത്തിലെ തോത് ലഭിക്കാതിരുന്ന സാഹചര്യത്തെക്കുറിച്ചും സർക്കാർ മറുപടി പറയേണ്ടതുണ്ടെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
English Summary: Kanthapuram faction against government's economic reservation