ADVERTISEMENT

ന്യൂഡല്‍ഹി∙ ഇന്നു മുതല്‍ വാര്‍ ഗെയിം ആയ പബ്ജി ഇന്ത്യയില്‍ ഇല്ല. ഒക്‌ടോബര്‍ 30 മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് പബ്ജി ഗെയിം ലഭ്യമാകില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് പബ്ജി പൂര്‍ണമായി ഇന്ത്യയില്‍ ഇല്ലാതാകുന്നത്. ഗൂഗിള്‍ പ്ലേ, ആപ്പില്‍ ആപ്പ് സ്‌റ്റോറില്‍നിന്നു നീക്കം ചെയ്‌തെങ്കിലും മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഫോണിലും ടാബിലും കളിക്കാമായിരുന്നു. എന്നാല്‍ എല്ലാ സേവനങ്ങളും റദ്ദാക്കുകയാണെന്ന് പബ്ജി മൊബൈല്‍ വ്യാഴാഴ്ച അറിയിക്കുകയായിരുന്നു. 

ചൈനീസ് സംഘര്‍ഷത്തിനു പിന്നാലെ സെപ്റ്റംബര്‍ രണ്ടിനാണ് പബ്ജി ഉള്‍പ്പെടെ നിരവധി ആപ്പുകള്‍ക്കു ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ചൈനീസ് കമ്പനിയുമായി ബന്ധം ഉപേക്ഷിച്ച് പബ്ജി ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഭാരതി എയര്‍ടെല്ലുമായി സഹകരിച്ചു പബ്ജി മൊബൈല്‍ ഗെയിം തിരികെ കൊണ്ടുവരാന്‍ ശ്രമമുള്ളതായും വാര്‍ത്തയുണ്ടായിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കം എഴുപതോളം പ്രശ്‌നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകള്‍ക്കെതിരെ ഇന്ത്യ ഉന്നയിച്ചത്.

English Summary: PUBG Mobile to Stop Access for Users in India from Friday, Following September Ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com