ADVERTISEMENT

ന്യൂഡൽഹി ∙ സുപ്രീം കോടതി ജഡ്ജിക്കെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉയർത്തിയ അഴിമതി ആരോപണത്തിൽ കോടതിയലക്ഷ്യ നടപടിക്കുള്ള അപേക്ഷ തള്ളി. അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ അപേക്ഷ അറ്റോര്‍ണി ജനറൽ കെ.കെ. വേണുഗോപാലാണ് തള്ളിയത്.

സുപ്രീം കോടതി ജഡ്ജി എൻ.വി. രമണയ്‌ക്കെതിരെയാണ് അഴിമതി ആരോപണം ഉന്നയിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്കു കത്തയച്ചത്. സാങ്കേതികമായ കാരണം ചൂണ്ടികാട്ടിയാണ് അറ്റോര്‍ണി ജനറൽ, ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരായ കോടതിയലക്ഷ്യ നടപടിക്കുളള അപേക്ഷ തള്ളിയത്.

ജഡ്ജിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു ചീഫ് ജസ്റ്റിസിനു കത്തയച്ച ജഗന്റെ നടപടി തെറ്റാണെന്നു വ്യക്തമാക്കിയ അറ്റോര്‍ണി ജനറൽ, ഈ നടപടിയിൽ പ്രഥമദ്യഷ്ട്യാ കോടതിയലക്ഷ്യം നിലനിൽക്കുന്നതാണെന്നും ചൂണ്ടികാട്ടി. എന്നാൽ ഈ കത്ത് ജഗൻ ചീഫ് ജസ്റ്റിസിന് അയച്ചതായതിനാൽ വിഷയം അദ്ദേഹത്തിന്റെ മുമ്പാകെയുള്ള വിഷയമാണെന്നും തനിക്ക് അതിൽ ഇടപെടാൻ കഴിയില്ലയെന്നും ചൂണ്ടികാട്ടിയാണ് അറ്റോര്‍ണി ജനറൽ അപേക്ഷ തള്ളിയത്.

English Summary: Attorney General denies permission for contempt of court plea against Andhra Pradesh Chief Minister Jaganmohan Reddy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com