സ്പീഡ് ക്യാമറ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ അമിത വേഗത്തിന് പിഴ ഈടാക്കരുത്: ഹൈക്കോടതി
Mail This Article
×
കൊച്ചി∙ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ക്യാമറ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ അമിത വേഗത്തിന് പിഴ ഈടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. വേഗപരിധി സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കാതെ, അമിത വേഗത്തിന് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്ത് ലഭിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
മോട്ടോര്‍ വാഹനചട്ടം അനുസരിച്ച് പിഴ ചുമത്താനുള്ള അധികാരം പൊലീസിന്‍റെ ഹൈടെക് വിഭാഗത്തിനില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ സിജു കമലാസനന്‍ ആണ് അമിത വേഗത്തിന് പൊലീസ് പിഴ ചുമത്തുന്നതിന് എതിരെ ഹൈക്കോടതിയെ സമീപിച്ചത്.
Content highlights: Kerala HC stays penalty based on speed camera visuals
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.