ബിഷപ്പ് ഫ്രാങ്കോയുടെ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി
Mail This Article
×
ന്യൂഡൽഹി∙ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയുടെ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ സമർപ്പിച്ചിരുന്ന വിടുതൽ ഹർജി നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ സുപ്രീം കോടതിയും തള്ളി. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസ് ബൊപ്പണ്ണ, ജസ്റ്റിസ് രാമസുബ്രഹ്മണ്യം എന്നിവരുടെ ബെഞ്ച് തള്ളിയത്.
Content Highlight: Nun rape case, Franco Mulakkal, Supreme Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.