മനം മാറി പൂന്തുറ സിറാജ്, പിഡിപി വിട്ട് െഎഎന്‍എല്ലിൽ; കാരണം കേട്ട് അമ്പരപ്പ്
Mail This Article
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് കാലത്ത് സീറ്റിനു വേണ്ടി പാര്‍ട്ടി മാറുന്നവര്‍ ധാരാളമാണ്. അത്തരത്തിൽ ഒരു മാറ്റമാണ് തലസ്ഥാനത്തും അരങ്ങേറിയിരിക്കുന്നത്. പിഡിപി നേതാവ് പൂന്തുറ സിറാജ് െഎഎന്‍എല്ലില്‍ ചേര്‍ന്നു. അതിന്റെ കാരണം കേട്ടാണ് ആളുകള്‍ ഞെട്ടിയിരിക്കുന്നത്.
ഈ അടുത്ത് തന്റെ നാടായ തിരുവല്ലത്ത് കോൺഗ്രസിന്റെ സിറ്റിങ് കൗൺസിലർ രാജിവച്ച് ബിജെപിയിൽ പോയിരിക്കുന്നു. അങ്ങനെയുള്ള ഇവരെ എങ്ങനെ വിശ്വസിക്കും? നാടിന്റെ മതേതര കാഴ്ചപ്പാട് നിലനിൽക്കണമെന്നും മാർക്സിസ്റ്റ് അടിമത്ത നാടായി നമ്മുടെ നാട് മാറാൻ പാടില്ലെന്നുമാണ് സിറാജ് ഐഎൻഎല്ലിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
താൻ സ്ഥാനമാനങ്ങൾ മോഹിച്ചല്ല പാർട്ടി മാറുന്നതെന്നും സിറാജ് പറഞ്ഞു. മൂന്നു തവണ കൗൺസിലറായി ഇരുന്ന തനിക്ക് കൗൺസിലർ സ്ഥാനമോ പാർലമെന്ററി വ്യാമോഹങ്ങളോ ഇല്ല. മഅദനിയുടെ മോചനത്തിനായി ഇത്രനാളും വാദിച്ചു. ഇനി മുതൽ ഐഎൻഎല്ലിൽ ചേർന്നു കൊണ്ട് അദ്ദേഹത്തിനായി പ്രവർത്തിക്കുമെന്നും സിറാജ് പറഞ്ഞു.
എന്നാൽ കോര്‍പറേഷനില്‍ എല്‍ഡിഎഫ്, െഎഎന്‍എല്ലിന് നല്‍കിയ ഏക സീറ്റിൽ സിറാജാണ് സ്ഥാനാർഥിയായിരിക്കുന്നത്. സിറാജ് സ്ഥാനാര്‍ഥിയാകുമെന്ന് സിറാജിന് പാർട്ടി അംഗത്വം നൽകി നടത്തിയ വാർത്താസമ്മേളനത്തിൽ ഐഎൻഎൽ പ്രഖ്യാപിച്ചു.
English Summary : Poonthura Siraj joins INL