ADVERTISEMENT

തിരുവനന്തപുരം ∙ ജില്ലകളിൽ നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഞായറാഴ്ച അവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ല. രോഗതീവ്രത കൂടുതലുള്ളയിടങ്ങളിൽ ജില്ലാ കലക്ടർമാരോട് തീരുമാനമെടുക്കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാൽ സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്ഞ അവസാനിപ്പിക്കാനാണ് നീക്കം. നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ ചുമത്തി നിയന്ത്രണം നിലനിർത്താനും നിർദേശമുണ്ട്. 610 രോഗവ്യാപന മേഖലകളിൽ 417 ഉം നിർജീവമായതായാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്.

English Summary: Section 144 imposed in Kerala ends today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com