ഏഴിമല നാവിക അക്കാദമി ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി
Mail This Article
×
പയ്യന്നൂർ∙ ഏഴിമല നാവിക അക്കാദമി ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. സിഖ് ടിബറ്റൻസ് ആൻഡ് ജസ്റ്റീസ് എന്ന സംഘടനയുടെ പേരിലാണെന്ന് ഭീഷണി എത്തിയതെന്നാണ് വിവരം. നാഷണൽ ഡിഫൻസ് ഇന്റലിജൻസ് വിഭാഗത്തിന്റെ നിർദേശപ്രകാരം നാവിക അക്കാദമി അധികൃതർ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ബോംബ് ഭീഷണി സന്ദേശം കൈമാറി.
പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ എം.സി.പ്രമോദ് പരാതിയിൽ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി. ഇന്നലെ രാത്രി മുതൽ നാവിക അക്കാദമിക്ക് കൂടുതൽ സുരക്ഷ ഒരുക്കി പൊലീസ് പട്രോളിങ് ഊർജിതമാക്കി. വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
Content Highlights: Bomb threat to Ezhimala Naval academy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.