ADVERTISEMENT

ചേർത്തല∙ ഷാനിമോൾ ഉസ്മാൻ എംഎൽഎയ്ക്കെതിരെ വീണ്ടും മന്ത്രി ജി.സുധാകരൻ. നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥിയെ തോൽപിപ്പിച്ച അരൂരിലെ ജനങ്ങൾ അനുഭവിക്കണം. നല്ല നിലയിൽ പ്രവർത്തിച്ച ഒരു ചെറുപ്പക്കാരനെ തോൽപ്പിച്ച് ഒരു പണിയും എടുക്കാത്ത ഷാനിമോൾ ഉസ്മാനെയാണ് വോട്ടർമാർ ജയിപ്പിച്ചത്.

പെരുമ്പളം പാലം നിർമാണത്തിൽ ഉൾപ്പെടെ വികസനവിരുദ്ധ നിലപാടാണ് ഷാനിമോൾക്ക്. ജനങ്ങൾ ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ലെന്നും വോട്ട് ചെയ്യുമ്പോൾ സൂക്ഷിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ചേർത്തലയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

English Summary : G Sudhakaran against Shanimol Usman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com