ADVERTISEMENT

കോഴിക്കോട്∙ തോമസ് ഐസക്കിന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്നും രാജിവെച്ച് പുറത്തു പോകണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയെക്കുറിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക്ക് നടത്തിയ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണ്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പാര്‍ട്ടിക്കാര്യം പോലെയാണ് ഇത് കൈകാര്യം ചെയ്തത്.

നീതിന്യായ വ്യവസ്ഥയുടെ കടുത്ത ലംഘനമാണ് ഉണ്ടായത്. വിജിലന്‍സിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ആക്ഷേപിക്കുന്ന രീതിയിലാണ് മന്ത്രി പെരുമാറിയത്. കെഎസ്എഫ്ഇ ഓഫിസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ കയറ്റേണ്ട എന്ന ധിക്കാരപരമായ പ്രസ്താവനയാണ് നടത്തിയത്. ഗുരുതരമായ ഭരണഘടനാ ലംഘനമാണിത്. മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോട് തങ്ങളുടെ ഓഫീസില്‍ കയറേണ്ട എന്ന് സാധാരണക്കാര്‍ പറഞ്ഞാല്‍ എന്തു ചെയ്യും.

കെഎസ്എഫ്ഇയില്‍ വലിയ ക്രമക്കേടുകളും ചട്ടലംഘനങ്ങളുമാണ് നടന്നത്. ചിട്ടി ആക്റ്റിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രവാസി ചിട്ടിയിലെ പണം കിഫ്ബിയില്‍ നിക്ഷേപിച്ചത് ചട്ടലംഘനമാണ്. ഇതിനെല്ലാം നേതൃത്വം നല്‍കിയത് മന്ത്രി തോമസ് ഐസക് ആണ്.  സുതാര്യമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനം സംശയത്തിന്റെ കരിനിഴലിലാണ്. കെഎസ്എഫ്ഇയിലെ അഴിമതികളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും പുറത്തുവരണം. സംസ്ഥാനസര്‍ക്കാരിന് കേന്ദ്ര ഏജന്‍സികളെ ഭയമാണ്.

സിപിഎം കമ്മീഷന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയായെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും ഒരു ചെയിന്‍ ആണ്. കേരളത്തില്‍ സിപിഎം നേതൃത്വത്തില്‍ റാക്കറ്റ് ഉണ്ട്. ആ റാക്കറ്റ് എല്ലാ ഗവ. സ്ഥാപനങ്ങളിലെയും കണ്ണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary: AN Radhakrishnan allegations against minister Thomas Isaac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com