ADVERTISEMENT

ബെംഗളൂരു ∙ ഡിജിറ്റൽ പരസ്യദാതാക്കൾക്ക് വിസ്മയകരമായ അവസരം ഒരുക്കി സൗത്ത് പ്രീമിയം പബ്ലിഷേഴ്സിനു (എസ്‌പിപി) തുടക്കം. ഡിജിറ്റൽ രംഗത്ത് ദക്ഷിണേന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ദിനമലർ, ഈനാട്, മനോരമ ഓൺലൈൻ, പ്രജാവാണി എന്നിവയാണ് രാജ്യത്തെ വലുതും ആദ്യത്തേതുമായ ‘ദക്ഷിണേന്ത്യൻ ഭാഷകളിലെ’ ഡിജിറ്റൽ പരസ്യ പാക്കേജുമായി രംഗത്ത് വന്നത്.

അതാത് പ്രാദേശിക ഭാഷാ മേഖലകളിൽ മുൻനിരയിലുള്ള നാലു ദിനപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പുകളെ സംയോജിപ്പിച്ചാണ് സൗത്ത് പ്രീമിയം പബ്ലിഷേഴ്സ് അഥവാ എസ്‌പിപി എന്ന മുൻനിര പരസ്യ പാക്കേജിന് രൂപം നൽകിയത്. ഈ നാലു പ്രസിദ്ധീകരണങ്ങളുടെയും ഡിജിറ്റൽ പതിപ്പിൽ ഒരുമിച്ച് പരസ്യം നൽകാനും കൂടുതൽ പേരിലേക്ക് കടന്നെത്താനുമുള്ള അവസരമാണ് പരസ്യദാതാക്കൾക്കു എസ്‌പിപി ലഭ്യമാക്കുന്നത്.

ദക്ഷിണേന്ത്യൻ ഭാഷാമാധ്യമങ്ങളുടെ ഡിജിറ്റൽ പതിപ്പുകളിൽ പരസ്യം നൽകാൻ ആഗ്രഹിക്കുന്നവർക്ക് വിപുലമായ സേവനസൗകര്യം കൂടി ഉറപ്പാക്കിയാണ് സൗത്ത് പ്രീമിയം പബ്ലിഷേഴ്സ്(എസ്‌പിപി) എന്ന ഡിജിറ്റൽ അഡ്വർടൈസിങ് പാക്കേജ് അവതരിപ്പിക്കുന്നത്. ഇതുവഴി നൽകുന്ന പരസ്യത്തിന് പരമാവധി റീച്ചും പാക്കേജ് ഉറപ്പാക്കുന്നു.

37 ദശലക്ഷം വായനക്കാർ, 715 ദശലക്ഷം പേജ് വ്യൂ, 3.36 മുതൽ 8.09 മിനിറ്റ് ശരാശരി സന്ദർശന സമയം തുടങ്ങിയവയാണ് പാക്കേജ് വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം പ്രതിമാസം 300 കോടി ആഡ് ഇംപ്രഷനും പാക്കേജ് ലഭ്യമാക്കും.(എപ്രിൽ 2000 മുതൽ സെപ്റ്റംബർ 2020 വരെയുള്ള ശരാശരി പ്രതിമാസ ട്രാഫിക് സംബന്ധിച്ചുള്ള ഗൂഗിൾ അനലറ്റിക്സ് റിപ്പോർ‍ട്ട് പ്രകാരം)

spp-leaders
മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു, ദിനമലർ ബിസിനസ് ആൻഡ് ടെക്നിക്കൽ ഡയറക്ടർ എൽ. ആദിമൂലം, ടിപിഎംഎൽ ഡിജിറ്റൽ സിഒഒ അർപൺ ചാറ്റർജി, ഈനാട് ഡയറക്ടർ ഐ. വെങ്കട്ട്.

പരസ്യദാതാക്കൾക്ക് വിശ്വാസ്യതയും ഡിജിറ്റൽ ബ്രാൻഡ് സുരക്ഷിതത്വുമാണ് സൗത്ത് പ്രീമിയം പബ്ലിഷേഴ്സ് ഉറപ്പുനൽകുന്നതെന്ന് മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രധാന മാധ്യമസ്ഥാപനങ്ങളുടെ ഡിജിറ്റൽ സംരംഭങ്ങളിൽ ഒറ്റയടിക്കു പരസ്യം നൽകുന്നത് ഇതോടെ എളുപ്പമാകും. ഇന്ത്യയിലെ ഡിജിറ്റൽ പ്രസിദ്ധീകരണരംഗത്ത് ആദ്യമായി നടപ്പാക്കുന്ന ഈ പ്ലാറ്റ്ഫോമിൽ പങ്കാളിയാകുന്നതിൽ മനോരമ ഓൺലൈനു സന്തോഷമുണ്ടെന്നും മറിയം മാമ്മൻ മാത്യു പറഞ്ഞു.

പരസ്യദാതാവിന്റെ ബിസിനസ് ആശയങ്ങൾക്കു മൂല്യവത്തായ പിന്തുണ ഉറപ്പാക്കുന്നുവെന്നതാണ് എസ്‌പിപി എന്ന ഏകീകൃത ഡിജിറ്റൽ പരസ്യ പാക്കേജിനെ വ്യത്യസ്തമാക്കുന്നത്. അതത് പരസ്യദാതാവിന് യോജിച്ച വിധത്തിൽ പരസ്യം നൽകുന്നതിനുള്ള സൗകര്യവും ഇതിലുണ്ട്. നാലു മുൻനിര മാധ്യമ ബ്രാൻഡുകളുടെയും ഒത്തൊരുമിച്ചുള്ള പിന്തുണ കൂടിയാകും പരസ്യം നൽകുന്നവർക്കു ലഭ്യമാകുക. ഒരു റിക്വസ്റ്റ് ഓർഡറിലൂടെ(ആർഒ) തന്നെ ദക്ഷിണേന്ത്യയെ മൊത്തം ലക്ഷ്യമിടാനാകും വിധം മൂല്യവത്തായതും മൽസരാധിഷ്ഠിതവുമായ പ്രെപ്പോസലുകളാകും പരസ്യദാതാക്കൾക്കു ഇതിലൂടെ ലഭിക്കുക.

മേഖലയിലെ മറ്റു ഭാഷകളിലെ മുൻനിര മാധ്യമ ഗ്രൂപ്പുകളുമായി ഒത്തുചേർന്നുള്ള ഈ സംയുക്ത പദ്ധതിയിൽ ഒത്തുചേരാനായതിൽ തമിഴ് ഡിജിറ്റൽ വിപണിയിലെ മുൻനിരക്കാരായ ദിനമലർ ഗ്രൂപ്പിന് ഏറെ സന്തോഷമുണ്ടെന്ന് ദിനമലർ ബിസിനസ് ആൻഡ് ടെക്നിക്കൽ ഡയറക്ടർ എൽ. ആദിമൂലം പറഞ്ഞു. 2019–20 ൽ രാജ്യത്തെ പരസ്യവിപണി 70,000 കോടി രൂപയിലേറെ ബിസിനസിന്റേതായിരുന്നു. ഇതിൽ 21 ശതമാനം ഡിജിറ്റലിൽ നിന്നും. ദക്ഷിണേന്ത്യയിലെ ഡിജിറ്റൽ വായനക്കാർക്ക് ഒറ്റയടിക്ക് പരസ്യമെത്തിക്കാൻ ഈ സംയുക്ത പാക്കേജിലൂടെ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മികച്ച നിരക്കിൽ ഒരൊറ്റ ആർഒയിലൂടെ ദക്ഷിണേന്ത്യയ്ക്കായി ഒരുമിച്ച് പരസ്യം നൽകാനുള്ള അവസരമാണ് ഇതിലൂടെ പരസ്യദാതാക്കൾക്കു ലഭിക്കുന്നത്. ഈ പാക്കേജിന്റെ കൂടുതൽ വിവരങ്ങൾ www.southpremiumpublishers.com എന്ന സംയുക്ത വെബ്സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

ബ്രാൻഡുകൾ ശ്രദ്ധയൂന്നാൻ ആഗ്രഹിക്കുന്ന വായനക്കാരിലേക്കാണ് എസ്‌പിപി ഡിജിറ്റൽ അഡ്വർട്ടൈസിങ് പാക്കേജ് കടന്നെത്തുന്നത്. ഇതിൽ 73 ശതമാനം പേരും 18–44 പ്രായപരിധിയിലുള്ളവർ. യുവാക്കൾ മുതൽ ഉപഭോക്തൃ ഉത്പന്നങ്ങളിൽ ഏറെ ചെലവഴിക്കുന്നവർ വരെയുള്ള ഈ പ്രായപരിധിയിൽ മിക്കവരും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിയുന്നതും.

spp-new-image

വേറിട്ട ഉള്ളടക്ക പ്രചാരണരീതിയിലൂടെ വ്യത്യസ്തമായ വിധത്തിലാകും സൗത്ത് പ്രീമിയം പബ്ലിഷേഴ്സ്(എസ്‌പിപി ) പരസ്യദാതാക്കൾക്ക് അനുഭവവേദ്യമാകുകയെന്ന് പ്രജാവാണി ഡോട്ട് നെറ്റ് ഉൾപ്പെടുന്ന ടിപിഎംഎൽ ഡിജിറ്റൽ സിഒഒ അർപൺ ചാറ്റർജി പറഞ്ഞു. ഒറ്റ പരസ്യവേദിയിലൂടെ തന്നെ ലക്ഷ്യമിടുന്ന മികച്ച ഉപഭോക്താക്കളിലേക്കെത്താൻ ഇത് ബ്രാൻഡുകളെ സഹായിക്കും. മൂന്നു ബില്യനിലേറെ ആഡ് ഇംപ്രഷനൊപ്പം അതാത് ഭാഷകളിലെ ഏറ്റവും സജീവമായ വായനക്കാരിലേക്കെത്താനും ഇത് സഹായിക്കും. എസ്‌പിപിയിൽ അണിചേരാനായതിൽ സന്തോഷമുണ്ടെന്നും അർപണ്‍ ചാറ്റർജി അറിയിച്ചു.

സിപിഡി/സിപിഎം സാധ്യതകൾ കൂടി വിലിയിരുത്തിയാൽ മികച്ച മാധ്യമങ്ങൾക്കൊപ്പം സഹകരിച്ചു മുന്നേറാനും രാജ്യത്തെവിടെയും മികച്ച വിൽപന പിന്തുണ ലഭിക്കാനും ഈ പരസ്യക്കൂട്ടായ്മ സഹായിക്കും. റോഡ്ബ്ലോക് പരസ്യങ്ങൾ, ഡിസ്പ്ലേ ബാനർ, നേറ്റീവ് അഡ്വർടൈസിങ് സാധ്യതകൾ തുടങ്ങിയവയിൽ നിന്നു തിരഞ്ഞെടുത്ത് കൃത്യമായ ടാർജറ്റ് ഗ്രൂപ്പിലേക്ക് എത്താനുള്ള അവസരവും എസ്‌പിപി ലഭ്യമാക്കും.

മൂല്യാധിഷ്ഠിത സൃഷ്ടിക്കും കണ്ടെത്തലുകൾക്കും ഊന്നൽ നൽകുന്ന ഗ്രൂപ്പ് എന്നാണ് ഈനാടിനെക്കുറിച്ചുള്ള പൊതുഅഭിപ്രായമെന്ന് ഈനാട് ഡയറക്ടർ ഐ. വെങ്കട്ട് പറഞ്ഞു. മൂല്യവത്തായ ഒരു അവസരം ഡിജിറ്റൽ പരസ്യദാതാക്കൾക്കു ലഭ്യമാക്കാൻ കൂടിയാണ് ഈ പരസ്യകൂട്ടായ്മ സഹായിക്കുക. പുതിയ ബിസിനസ് മാതൃകകൾ കണ്ടെത്തി ഒരുമിച്ച് മുന്നേറാനുള്ള അവസരം കൂടിയാണ് ഇതു നൽകുന്നത്. ഏറ്റവുമധികം സജീവമായ ദക്ഷിണേന്ത്യയിലെ വായനക്കാരിലേക്ക് വിശ്വസനീയമായ സാധ്യതകളിലൂടെ കടന്നെത്താൻ ഈ സംയുക്തനീക്കം സഹായിക്കുമെന്നും വെങ്കട്ട് പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം. www.southpremiumpublishers.com

English Summary: Leading South Indian news publishers form South Premium Publishers(SPP); One Digital Advertising Package

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com