ADVERTISEMENT

മിലാൻ∙ 1982ലെ സ്പെയിൻ ലോകകപ്പിൽ ഇറ്റലിയെ ചരിത്ര വിജയത്തിലേക്ക് നയിച്ച ഇതിഹാസ താരം പാബ്ലിറ്റോ എന്ന് ആരാധകർ വിളിക്കുന്ന പാവ്‌ലോ റോസി വ്യാഴാഴ്ച പുലർച്ചെ അന്തരിച്ചു. 2002ൽ ബ്രസീൽ സൂപ്പർതാരം റൊണാൾഡോ ലോകകപ്പ് കിരീടത്തിനു പുറമെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും നേടുന്നതിനു മുൻപ്, ഈ മൂന്നു നേട്ടങ്ങളും സ്വന്തമാക്കി അപൂർവ ഹാട്രിക് സ്വന്തമാക്കിയ താരമാണ് റോസി.

64–ാം ജന്മദിനം ആഘോഷിച്ച് രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി റോസിയുടെയും വിടവാങ്ങൽ. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.ലോക ഫുട്ബോളിലെ മികച്ച താരത്തിനുള്ള ബാലൻ ദ് ഓർ പുരസ്കാരം നേടിയ താരമാണ് റോസി.

English Summary: Paolo Rossi, Italian football great and World Cup winner, dies aged 64

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com