ADVERTISEMENT

തൃശൂർ ∙ എഴുത്തുകാരനും അധ്യാപകനുമായ ഡോ. കൽപറ്റ ബാലകൃഷ്ണൻ (75) അന്തരിച്ചു. ഏറെ നാളായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ അയ്യന്തോൾ മൈത്രി പാർക്കിലായിരുന്നു താമസം. ഭാര്യ: ഡോ. കെ.സരസ്വതി. മക്കൾ: ജയസൂര്യ, കശ്യപ്, അപർണ. 

എഫ്എം കവിതകൾ, അകൽച്ച, അകംപൊരുൾ പുറംപൊരുൾ, ഗിൽഗമേഷ്, ചൂളിമല, പൂവുകളോട് പറയരുത്, രാമവാര്യരുടെ ഓർമപ്പുസ്തകം (നോവലുകൾ), അപ്പോളോയുടെ വീണ, കാലഘട്ടം എന്നിവയാണു പ്രധാന കൃതികൾ. മലമുകളിലെ ദൈവം, ശക്തൻ തമ്പുരാൻ എന്നീ സിനിമകളുട തിരക്കഥാകൃത്താണ്. കെ.കരുണാകരന്റെ നിയമസഭാ പ്രസംഗങ്ങൾ എഡിറ്റ് ചെയ്തു. 

1999ൽ കേരളവർമ കോളജിൽനിന്നു വകുപ്പു മേധാവിയായി വിരമിച്ചു. കൊച്ചി, കാലിക്കറ്റ് സർവകലാശാല സെനറ്റ്, കാലിക്കറ്റ് സർവകലാശാല മലയാള ബിരുദാനന്തര ബോർഡ്, മൈസൂർ സർവകലാശാല മലയാളം ബോർഡ് എന്നിവയിൽ അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ അംഗമായിരുന്നു.

English Summary: Kalpetta Balakrishnan passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com