സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി മോദി ഇടപെടും: പി.എസ്. ശ്രീധരന്‍ പിള്ള
Mail This Article
ന്യൂഡല്‍ഹി∙ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടും.
ന്യൂനപക്ഷ ഫണ്ട് വിതരണ അപകാത ഉള്‍പ്പെടെ ക്രൈസ്തവ വിഭാഗത്തിനുള്ള ആശങ്കകള്‍ അവസാനിപ്പിക്കാന്‍ വിവിധ സഭാനേതൃത്വവുമായി പ്രധാനമന്ത്രി ക്രിസ്മസിനുശേഷം ചര്‍ച്ച നടത്തും. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവ വിഭാഗത്തിനുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ക്രൈസ്തവ സഭയിലെ പെണ്‍കുട്ടികള്‍ ഐഎസ് സ്വാധീനത്തില്‍പെടുന്നതിനെക്കുറിച്ചു സഭാ നേതൃത്വത്തിനുള്ള ആശങ്കയും പ്രധാനമന്ത്രിയെ അറിയിച്ചതായി ശ്രീധരന്‍ പിളള കൂട്ടിച്ചേർത്തു.
English Summary: PM Narendra Modi to intervene in Church Dispute says pS Sreedharan Pillai