സുവേന്ദു അധികാരി അംഗത്വം സ്വീകരിച്ചു; സിപിഎം എംഎൽഎയും ബിജെപിയിൽ
Mail This Article
കൊൽക്കത്ത∙ ബംഗാളിൽ എട്ട് തൃണമൂല്‍ അംഗങ്ങൾ, ഒരു സിപിഎം എംഎല്‍എ, മുന്‍മന്ത്രി സുവേന്ദു അധികാരി, തൃണമൂല്‍ എംപി സുനില്‍ മൊണ്ഡല്‍ എന്നിവരുൾപ്പെടെ നിരവധിപ്പേർ ബിജെപിയില്‍ ചേര്‍ന്നു. എല്ലാവര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അംഗത്വം നല്‍കി. തപ്സി മൊണ്ഡല്‍ ആണ് ബിജെപിയിൽ ചേർന്ന സിപിഎം എംഎല്‍എ.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ശനിയാഴ്ചയാണ് ബംഗാളിലെത്തിയത്. അമിത് ഷായുടെ സന്ദര്‍ശനത്തിനെതിരെ ഗോ ബാക്ക് പോസ്റ്ററുകളും ബംഗാളിലെ മിഡ്നാപുരില്‍ ഉയര്‍ന്നിട്ടുണ്ട്. കര്‍ഷക നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തും. ആറ് കേന്ദ്രമന്ത്രിമാര്‍ക്കാണ് ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ചുമതല നല്‍കിയിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരും ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലെ ഏറ്റുമുട്ടലും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കും ഇതിനോടകം ബംഗാളില്‍ തിരഞ്ഞെടുപ്പ് യുദ്ധമുഖം തുറന്നു കഴിഞ്ഞു.
English Summary: 11 people joined bjp in Bengal