ADVERTISEMENT

ചെന്നൈ ∙ പതിനാറുകാരിയെ 200ലേറെ പേര്‍ക്കു പീഡിപ്പിക്കാൻ ഒത്താശചെയ്ത സെക്സ് റാക്കറ്റ് പിടിയില്‍. തമിഴ്നാട് മധുരയിലാണു സ്ത്രീകളുടെ നേതൃത്വത്തിലുള്ള വന്‍ സംഘത്തെ പൊലീസ് കുടുക്കിയത്. അഞ്ചു സ്ത്രീകളും ഒരു പുരുഷനും അറസ്റ്റിലായി. അച്ഛന്‍ മരിച്ച പതിനാറുകാരിയെയാണു ഇവര്‍ ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കിയത്.

മധുരയില്‍നിന്നുള്ള 16കാരി നേരിട്ട ക്രൂരതകള്‍ കേട്ടു ഞെട്ടുകയാണു തമിഴകം. 12 വയസ്സ് മുതല്‍ അച്ഛന്റെ സഹോദരി 200ല്‍ അധികം പേർക്കു പെൺകുട്ടിയെ കൈമാറി. കഴിഞ്ഞ ദിവസമാണ് മധുര തലക്കുളം പൊലീസ് ആറംഗ പെണ്‍വാണിഭ സംഘത്തെ പിടികൂടുന്നത്. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഒരുമാസത്തിലേറെ സമയമെടുത്തു നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.

അന്നലക്ഷ്മി, സുമതി, അനാര്‍ക്കലി, തങ്കം, ചന്ദ്രകല, ശരവണപ്രഭു എന്നിവരാണു പിടിയിലായത്. മധുര ഡെപ്യൂട്ടി കമ്മിഷണര്‍ ശിവപ്രസാദ് പറയുന്നത് ഇങ്ങനെ: നാലുവര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു. അമ്മയ്ക്കു മാനസിക ദൗര്‍ബല്യംകൂടി ആയതോടെ പെണ്‍കുട്ടിയുടെ സംരക്ഷണം അച്ഛന്റെ സഹോദരി അന്നലക്ഷ്മി ഏറ്റെടുത്തു. 12 വയസ്സായതോടെ അന്നലക്ഷ്മി പെൺകുട്ടിയെ വിവിധയാളുകള്‍ക്കു എത്തിച്ചു തുടങ്ങി.

കൂടുതല്‍ പണം ലക്ഷ്യമിട്ടു പ്രദേശത്തെ ലൈംഗിക തൊഴിലാളിയായ സുമതിയെന്ന സ്ത്രീയുടെ അടുത്തേക്ക് എത്തിച്ചു. പണവും മൊബൈല്‍ഫോണുകളും നല്‍കി പെണ്‍കുട്ടിയെ പാട്ടിലാക്കിയ സംഘം പിന്നീട് ലോറിത്താവളങ്ങളിലടക്കം എത്തിച്ചായിരുന്നു ഇടപാടുകള്‍. സുമതി സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കു കൈമാറി. ഇവരും ഇടപാടുകാർക്കായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി. ഡ്രൈവറായ ശരവണപ്രഭു എന്നയാളായിരുന്നു ആംബുലന്‍സില്‍ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ചിരുന്നത്.

സംഘത്തില്‍പെട്ട ഓട്ടോ ഡ്രൈവറായ ചിന്നതമ്പി‌ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത മുഴുവന്‍ ആളുകളെയും തിരിച്ചറിയാനും പൊലീസ് ശ്രമം തുടങ്ങി. ഫോണുകളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കുശേഷം സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.

English Summary: Five women held in Madurai for forcing 16-year-old girl into prostitution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com