ADVERTISEMENT

ന്യൂഡൽഹി∙ ക്രൂരതയാരോപിച്ച് കാലികളെ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന കേന്ദ്ര ചട്ടത്തിനെതിരെ സുപ്രീംകോടതി. കാലികളെയും അവയെ കൊണ്ടുപോകുന്ന വാഹനങ്ങളും പിടിച്ചെടുക്കാന്‍ അനുമതി നല്‍കി 2017ല്‍ കേന്ദ്രം സര്‍ക്കാര്‍ പുറത്തിറക്കിയ ചട്ടങ്ങള്‍ 'മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ'ത്തിന് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്നയാളില്‍നിന്നു മൃഗത്തെ പിടിച്ചെടുക്കാമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇതിന് മുൻപ് മൃഗങ്ങളെ പിടിച്ചെടുക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ചട്ടം സ്റ്റേ ചെയ്യേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. കാലികള്‍ മനുഷ്യര്‍ക്ക് ഉപജീവന മാര്‍ഗം കൂടിയാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഓര്‍മിപ്പിച്ചു. വിഷയത്തില്‍ തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.

English Summary : SC asks govt. to repeal law which confiscates cattle before owner is found guilty of cruelty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com