ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടന പക്ഷി ആണെന്ന് വനം മന്ത്രി കെ.രാജു. ആലപ്പുഴയിൽ ഇതുവരെ 37,654 പക്ഷികളെ കൊന്നു. 23,857 പക്ഷികൾ നേരത്തേ രോഗം വന്നു ചത്തു. കോട്ടയം ജില്ലയിൽ 7,229 പക്ഷികളെ കൊന്നു. പക്ഷികളെ കൂട്ടത്തോടെ കൊല്ലുന്നത് നാളെ രാവിലെ അവസാനിക്കും.

ഇതുവരെ താറാവുകളെ മാത്രമാണ് കൊന്നത്. രോഗബാധിത പ്രദേശത്തുള്ള മറ്റ് വളർത്തു പക്ഷികളെക്കൂടി കൊല്ലാനാണ് തീരുമാനം. പക്ഷിപ്പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്കു പകരില്ല. എന്നാൽ ജനിതകമാറ്റം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ജാഗ്രത വേണം. 10 ദിവസത്തേക്ക് ജാഗ്രത തുടരും. രോഗം സ്ഥിരീകരിച്ച മേഖലകളിൽ പക്ഷി, ഇറച്ചി, മുട്ട എന്നിവയുടെ വിൽപ്പനയ്ക്കുള്ള നിരോധനം തുടരും.

നഷ്ടപരിഹാരം ഇപ്പോൾ പ്രഖ്യാപിച്ച തുക അടിസ്ഥാനപ്പെടുത്തി ഉടൻ വിതരണം ചെയ്യും. കർഷകരുടെ കൂടുതൽ ആവശ്യങ്ങൾ പിന്നീട് പരിഗണിക്കും. കൊന്ന പക്ഷികൾക്കും നേരത്തേ രോഗം വന്നവയ്ക്കും നഷ്ടപരിഹാരം നൽകും. കേന്ദ്ര സംഘം പ്രധാനമായും വരുന്നത് മനുഷ്യനിലേക്കു രോഗം പടരാൻ ഉള്ള സാധ്യതകൾ പരിശോധിക്കാനാണെന്നും മന്ത്രി പറഞ്ഞു.

Content Highlights: Minister K.Raju on bird flu Kerala

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com