പൗരന്മാർക്കുള്ള വാക്സീൻ വിതരണം കുറച്ചു ദിവസത്തിനുള്ളിൽ ആരംഭിക്കും: ഹർഷ് വർധൻ
Mail This Article
ചെന്നൈ ∙ അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ പൗരന്മാർക്ക് കോവിഡ് വാക്സീനുകൾ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ദേശീയ തലത്തിലും താഴേക്കിടയിലും വരെ നടത്തുന്ന വാക്സീൻ വിതരണത്തിന്റെ എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കും.
ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കുമാണ് ആദ്യഘട്ടത്തിൽ വാക്സീൻ ലഭ്യമാക്കുകയെന്നും ഹർഷ് വർധൻ പറഞ്ഞു. വാക്സിനേഷന്റെ രണ്ടാം ഘട്ട ഡ്രൈ റൺ വീക്ഷിക്കുന്നതിനായി ചെന്നൈയിലെ ഗവ. ജനറൽ ആശുപത്രിയിൽ എത്തിയതായിരുന്നു അദ്ദേഹം.
വാക്സീൻ വികസിപ്പിച്ചതിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യ മികച്ച കാര്യമാണ് ചെയ്തിരിക്കുന്നത്. ഡ്രൈ റണ്ണിലൂടെ ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരാണ് പരിശീലനം നേടിയത്. കൂടുതല്‍ പേർക്ക് പരിശീലനം നൽകുന്നതിനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
English Summary: "COVID-19 Vaccine For Our Countrymen In The Next Few Days": Harsh Vardhan