കോവിഡ് പ്രതിസന്ധി: പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയേക്കും
Mail This Article
ന്യൂഡല്‍ഹി∙ കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സെസ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ. അധിക ചെലവുകളും സാമ്പത്തിക ഞെരുക്കവും തരണം ചെയ്യാനാണ് സെസ് ഏർപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ആലോചനകൾ നടന്നുവരികയാണ്. അന്തിമ തീരുമാനം ബജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടാകും. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം പുതിയ നികുതി ഏർപ്പെടുത്തുന്നത് ഉചിതമല്ലെന്ന് വിദഗ്ധർ സർക്കാരിനെ അറിയിച്ചു.
കൂടുതൽ വരുമാനമുള്ളവർക്ക് നികുതി ചുമത്താനാണ് നീക്കം നടക്കുന്നത്. പെട്രോളിനും ഡിസലിനും സെസ് ഏർപ്പെടുത്താനും കസ്റ്റംസ് തീരുവ വർധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. കോവിഡ് വാക്‌സീനായി 60,000 കോടി മുതല്‍ 65,000 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ജനുവരി 16 മുതല്‍ കോവിഡ് വാക്‌സീന്‍ വിതരണം ആരംഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ സർക്കാർ കൂടുതൽ വഴി തേടുകയാണ്.
Content Highlights: Govt may introduce Covid cess