ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് 19നെതിരായ ബൃഹത്തായ പ്രതിരോധ കുത്തിവയ്പ് പദ്ധതിക്ക് രാജ്യം തുടക്കമിട്ടതിനു പിന്നാലെ വാക്സീന്റെ സുരക്ഷിതത്വത്തെ ചൊല്ലി ട്വിറ്ററിൽ ഏറ്റുമുട്ടി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ്‍വർധനും മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും.

50 വയസിന് മുകളില്‍ പ്രായമുള്ളവരെ പരിഗണിക്കുന്ന ഘട്ടത്തില്‍ താനും കോവിഡ് വാക്സീന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ഹർഷ്‍വര്‍ധന്‍ പറഞ്ഞു. സുരക്ഷിതമാണെങ്കില്‍ ഒരു സര്‍ക്കാര്‍ പ്രതിനിധി പോലും വാക്സീന്‍ എടുക്കാത്തത് എന്തുകൊണ്ടാണെന്ന് മനീഷ് തിവാരി ചോദിച്ചു. കോണ്‍ഗ്രസിനും മനീഷ് തിവാരിക്കും അവിശ്വാസങ്ങളും കിംവദന്തികളും പ്രചരിപ്പിക്കാനാണ് താല്‍പര്യമെന്ന് ഹര്‍ഷ്‍വര്‍ധന്‍ തിരിച്ചടിച്ചു. 

പ്രശസ്ത ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുത്തിവയ്പ്പെടുക്കുന്ന ചിത്രങ്ങള്‍ കാണൂവെന്നും ഹര്‍ഷ്‍വര്‍ധന്‍ മറുപടി നല്‍കി. എന്നാൽ നോർവേയിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ തിവാരി പറഞ്ഞു. അവിടെ മറ്റൊരു വാക്സീനായിരിക്കാം ഉപയോഗിക്കുന്നത്, എന്നാൽ വാക്സീൻ ദേശീയതയ്ക്കു പിന്നിൽ അവർ ഒളിഞ്ഞിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary : ‘Do not hide behind vaccine nationalism’: Dr Harsh Vardhan, Manish Tewari lock horns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com