ADVERTISEMENT

മലപ്പുറം∙ പാണ്ടിക്കാട്ടെ കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ സംഘര്‍ഷമെന്ന് മലപ്പുറം എസ്പി യു.അബ്ദുള്‍ കരീം. സിപിഎം– ലീഗ് സംഘര്‍ഷം പിന്നീട് കുടുംബത്തര്‍ക്കമായി മാറുകയായിരുന്നു. കുടുംബതര്‍ക്കം തീര്‍ക്കാന്‍ പൊലീസ് മധ്യസ്ഥശ്രമം നടത്തിയിരുന്നുവെന്നും എസ്പി പറഞ്ഞു. ആസൂത്രിതമായ കൊലപാതകമെന്ന് പി.അബ്ദുല്‍ ഹമീദ് എംഎല്‍എ ആരോപിച്ചു.

അതേസമയം, ലീഗ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അക്രമത്തിനുപിന്നില്‍ സിപിഎം ആണ്. സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മുസ്‌ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേരി നിയോജകമണ്ഡലത്തിൽ യുഡിഎഫ് 4 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തു. ഉച്ചയ്ക്ക് ശേഷം 2 മുതൽ 6 വരെയായിരിക്കും ഹർത്താലെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു

English Summary: Pandikkad murder: Police confirms its political affiliation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com