ADVERTISEMENT

കൊച്ചി∙ സഭാ തർക്കത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ തുടർച്ചയായി യാക്കോബായ സഭാ ആസ്ഥാനത്ത് മിസോറാം ഗവർണർ പി. എസ്. ശ്രീധരൻ പിള്ള എത്തി. രാവിലെ ഒമ്പതരയോടെ പുത്തൻകുരിശിലെ പാത്രിയാർക്ക സെന്ററിൽ എത്തിയ അദ്ദേഹം യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവയേയും മെത്രാപ്പോലീത്തൻ ട്രസ്റ്റിയേയും തിരുമേനിമാരേയും സഭാ ഭാരവാഹികളേയും കണ്ട് ചർച്ച നടത്തി. ഓർത്തഡോക്സ് സഭാ നേതാക്കളുമായും ഇന്ന് അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഓർത്തഡോക്സ് – യാക്കോബായ സഭാ തർ‌ക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പി. എസ്. ശ്രീധരൻ പിള്ള പറഞ്ഞു. മാറ്റത്തിന്റെ ലക്ഷണങ്ങളുണ്ടെന്നും ഇനിയെല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും അദ്ദേഹം പറഞ്ഞു.

ഓർത്തഡോക്സ് സഭയുമായി യോജിച്ച് പോകാൻ കഴിയില്ലെന്ന് ഗവർണറെ അറിയിച്ചതായും തർക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗവുമായും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും യാക്കോബായ സഭാ നേതൃത്വം പറഞ്ഞു.

English Summary: Mizoram governor Sreedharan Pillai hold talks with jacobite church leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com