ADVERTISEMENT

ന്യൂഡൽഹി ∙ ഒരേ വാഹനം കാലങ്ങളോളം കൊണ്ടുനടക്കുന്നതിനു തടയിട്ട് കേന്ദ്ര സർക്കാർ. വാഹന ഉപയോഗത്തിനു കാലപരിധി നിശ്ചയിക്കുന്ന നിയമം (വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി) ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. ഇതുപ്രകാരം സ്വകാര്യ വാഹനങ്ങൾക്കു 20 വർഷവും വാണിജ്യ വാഹനങ്ങൾക്കു 15 വർഷവുമാണു കാലാവധി. ഈ പരിധി കഴിഞ്ഞാൽ വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധന നടത്തി സ്വമേധയാ പൊളിച്ചുകളയാൻ നൽകണമെന്നാണു നിയമം ശുപാർശ ചെയ്യുന്നത്.

പഴയ വാഹനങ്ങൾ നിരത്തുകളിൽനിന്ന് ഒഴിവാകുന്നതോടെ വായു മലിനീകരണവും പരിസ്ഥിതി പ്രശ്നങ്ങളും കുറയുമെന്നും ഇന്ധന ഉപയോഗത്തിൽ കുറവുണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. ബജറ്റ് പ്രഖ്യാപനം വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കും. എന്നാൽ, സാധാരണക്കാരായ വാഹന ഉടമകൾക്കു വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും സെക്കൻഡ് ഹാൻഡ് വാഹനവിപണി തകരുമെന്നും വിമർശനമുണ്ട്.

English Summary: To curb pollution, Sitharaman announces voluntary vehicle scrappage policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com