ADVERTISEMENT

കൊച്ചി∙ കേരളത്തിലെ എൻഡിഎയുടെ സഖ്യകക്ഷിയായ ഭാരത് ധർമ ജനസേന (ബിഡിജെഎസ്) പിളർന്നു. ഭാരതീയ ജനസേന (ബിജെഎസ്) എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ബി‍ഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്ന വി.ഗോപകുമാർ, കെ.കെ.ബിനു, എൻ.കെ. നീലകണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടി.

എൻ.കെ നീലകണ്ഠൻ (പ്രസിഡന്റ്), വി.ഗോപകുമാർ, കെ.കെ ബിനു (വർക്കിങ് പ്രസിഡന്റുമാർ), കെ.എസ്.വിജയന്‍ (ജനറല്‍ സെക്രട്ടറി), ബൈജു എസ്.പിള്ള (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും 50 അംഗ സംസ്ഥാന എക്സിക്യൂട്ടീവും ചുമതലയേറ്റു. ബിഡിജെഎസിലെ ഭൂരിപക്ഷം സംസ്ഥാന കൗണ്‍സില്‍ നേതാക്കളും 11 ജില്ലാ കമ്മിറ്റികളും ഒപ്പമുണ്ടെന്ന് ബിഡിജെഎസ് വിട്ടവര്‍ അവകാശപ്പെട്ടു.

യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ പ്രയത്നിക്കുമെന്ന് നീലകണ്ഠൻ പറഞ്ഞു. കോണ്‍ഗ്രസ് മുക്ത കേരളത്തിനായി എല്‍ഡിഎഫിനെ അധികാരത്തിലേറ്റാന്‍ ബിജെപി ശ്രമിക്കുകയാണ്. ശബരിമല വിഷയത്തിലടക്കം പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് യുഡിഎഫ് ഉറപ്പ് നല്‍കി. ശബരിമല വിഷയത്തില്‍ വിശ്വാസികളെ പിണറായി സര്‍ക്കാര്‍ ചവിട്ടിയരച്ചു. അവര്‍ക്ക് വോട്ട് ചെയ്യാന്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് ബിജെപി രഹസ്യ നിര്‍ദേശം നല്‍കി. ശബരിമല വിഷയത്തില്‍ ബിജെപി വഞ്ചിച്ചെന്ന് ബിഡിജെഎസ് വിമതര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അര്‍ഹമായ പരിഗണന തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നീലകണ്ഠൻ പറഞ്ഞു.

English Summary: BDJS splits, New party BJS formed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com