ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിനെതിരെയുള്ള കേസുകൾ അട്ടിമറിക്കാം എന്നു ഉറപ്പ് കൊടുത്ത് തിരഞ്ഞെടുപ്പ് ജയിക്കാം എന്ന വ്യാമോഹവുമായി നടക്കുന്ന ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രന്, പ്രതിപക്ഷ നേതാവിന്റെ കേരളയാത്ര പൂർത്തിയാവുമ്പോൾ നേമം കൂടി നഷ്ടപ്പെട്ട് പോകുന്നത് കാണാമെന്നു കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ.

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര വൻ വിജയമാകുന്നത് ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്തതു കൊണ്ടാണ്. അഭൂതപൂർവമായ ജനപങ്കാളിത്തമാണ് പര്യടനം പൂർത്തിയായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ കാണാനായത്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തുപോലും യാത്രയ്ക്കു വൻ സ്വീകാര്യതയാണു ലഭിച്ചത്. മുഖ്യമന്ത്രി മുൻകൈയെടുത്ത് നടപ്പാക്കുന്ന ബിജെപി-സിപിഎം ബന്ധം തുറന്നുകാട്ടാൻ യാത്രയ്ക്കു സാധിച്ചു. ശബരിമലയെ പൂർണമായും സംരക്ഷിക്കും. വിശ്വാസ സംരക്ഷണത്തിനായി നിയമനിർമാണം നടത്തും.

പിൻവാതിൽ സ്ഥിരപ്പെടുത്തലുകൾ കൃത്യമായി പുനഃപരിശോധിച്ച് ഒഴിവുകൾ പിഎസ്‌സിക്കു വിടും. യുഡിഎഫ് അധികാരത്തിൽ വന്നാൽ വയനാട് മെഡിക്കൽ കോളജ് നൂറു ദിവസത്തിനുള്ളിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Sooranad Rajasekharan on Aishwarya Kerala Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com