ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ കരാറുകാർക്ക് 700 കോടി രൂപയുടെ വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‍സി). കരാറുകാർ സമർപ്പിച്ച ബില്ലുകൾ യാതൊരു ഈടും ഇല്ലാതെ ഡിസ്‌കൗണ്ട് ചെയ്തു കൊടുക്കും (ഇബിഡിഎസ്). പാർട്ട് ബില്ലുകളും ഫൈനൽ ബില്ലുകളും ഉൾപ്പടെയുള്ളവയാണ് ഡിസ്‌കൗണ്ട് ചെയ്യുക.

സർക്കാർ പ്രോമിസറി നോട്ട് ആകുന്നതിനു മുൻപുതന്നെ ബില്ലുകൾ ഡിസ്‌കൗണ്ട് ചെയ്യുന്നത് നിലവിൽ കെഎഫ്സിക്ക് മാത്രമുള്ള പദ്ധതിയാണെന്ന് സിഎംഡി ടോമിൻ തച്ചങ്കരി പറഞ്ഞു. കരാറുകാർക്ക് 50 കോടി രൂപ വരെ ഗാരന്റി ആയി നൽകും. അഡിഷനൽ പെർഫോമൻസ് ഗാരന്റി കെഎഫ്സിയിൽനിന്ന് എടുക്കുകയാണെങ്കിൽ ട്രഷറി ഡിപ്പോസിറ്റ് ആവശ്യമില്ല.

ഗാരന്റിക്ക് കെഎഫ്സി 0.50% മാത്രമേ ഫീസ് ഈടാക്കുന്നുള്ളൂ. കരാറുകാർക്ക് വർക്കുകൾ ചെയ്യാൻ നൽകി വരുന്നവർക്ക് എക്സിക്യൂഷൻ വായ്പയുടെ കൊളാറ്ററൽ ആവശ്യകത 50 ശതമാനമായി കുറച്ചു. 5 വർഷത്തേക്കാണ് വായ്പ അനുവദിക്കുന്നത്. ഒരു തവണ കരാർ ഒപ്പിട്ടാൽ മതി.

ഗാരന്റിക്കു പുറമേ വർക്ക്‌ ചെയ്യാനുള്ള വായ്പ, ബിൽ ഡിസ്‌കൗണ്ടിങ്, പ്രോമിസറി നോട്ട് ഡിസ്‌കൗണ്ടിങ്, കൂടാതെ മെഷിനറി, വാഹനങ്ങൾ എന്നിവ വാങ്ങാനുള്ള വായ്പയും  ലഭിക്കും. വായ്പകൾക്ക് പുറമേ കരാറുകാർക്ക് ആവശ്യമായ കേപബിലിറ്റി സർട്ടിഫിക്കറ്റ്, ഇൻസോൾവൻസി സർട്ടിഫിക്കറ്റ് എന്നിവയും കുറഞ്ഞ നിരക്കിൽ കെഎഫ്സി നൽകുമെന്ന് തച്ചങ്കരി അറിയിച്ചു.

English Summary : KFC to introduce Rs 700 crore loan programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com