ADVERTISEMENT

തിരുവനന്തപുരം∙ സോളർ കേസ് പ്രതി സരിതാ എസ്.നായർ ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയ കേസിൽ സർക്കാർ ഉദ്യോഗസ്ഥർക്കു പങ്കില്ലെന്നു വിജിലൻസ്. ബവ്റിജസ് കോർപറേഷൻ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ബെവ്കോ, കെടിഡിസി എന്നീ സ്ഥാപനങ്ങളിൽ ജോലി നൽകാമെന്നു വാഗ്ദാനം നൽകി സരിത പണം തട്ടിയെടുത്തെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.

നിയമനത്തിനു സരിത നൽകിയ രേഖകൾ വിജിലൻസ് പരിശോധിച്ചു. വ്യാജരേഖ നിർമിച്ചതിൽ ഉദ്യോഗസ്ഥർക്കു പങ്കില്ലെന്നാണ് കണ്ടെത്തൽ. ഇതോടെ ഉദ്യോഗസ്ഥർക്കെതിരെ ഇനി അന്വേഷണമുണ്ടാകില്ല. ബെവ്കോ മാനേജിങ് ഡയറക്ടറുടെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകിയാണ് സരിതയും സംഘവും പണം തട്ടിയതെങ്കിലും പൊലീസിൽ പരാതി നൽകാതെ വിജിലൻസ് അന്വേഷണമെന്ന ആവശ്യമാണ് കോർപറേഷൻ മുന്നോട്ടു വച്ചത്.

നെയ്യാറ്റിൻകര സിഐയ്ക്കാണ് തട്ടിപ്പുകേസിന്റെ അന്വേഷണ ചുമതല. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥലം മാറി. പുതിയ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടേയുള്ളൂ. ഉന്നത ബന്ധങ്ങളുള്ള കേസായതിനാൽ പൊലീസിനുമേൽ സമ്മർദമുണ്ടെന്നു ഉദ്യോഗാർഥികൾ ആരോപിക്കുന്നു. കേസിലെ ഒന്നാം പ്രതി കുന്നത്തുകാലിലെ സിപിഐ പഞ്ചായത്ത് അംഗം രതീഷ് നാട്ടിലുണ്ടെങ്കിലും ചോദ്യം ചെയ്യാൻപോലും പൊലീസ് തയാറായിട്ടില്ല. കേസ് എടുത്ത് രണ്ടു മാസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഉദ്യോഗാർഥികളെ ഭീഷണിപ്പെടുത്തി കേസിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ട്.

English Summary: Job scam: BEVCO officials not involved says vigilance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com