ADVERTISEMENT

ന്യൂഡല്‍ഹി∙ കേരളത്തിലും മഹാരാഷ്ട്രയിലും പടരുന്നത് ജനിതകവ്യതിയാനം വന്ന കൊറോണ വൈറസ് ആണോ എന്നു പരിശോധിക്കണമെന്ന് ഡല്‍ഹി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം ഇതാണോ എന്നു വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോള്‍ കേരളത്തിലും മഹാരാഷ്ട്രയിലും മാത്രം വ്യാപനം വര്‍ധിക്കുന്നതിനെ അധികൃതര്‍ ആശങ്കയോടെയാണു കാണുന്നത്. 

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 71 ശതമാനവും ഈ രണ്ടു സംസ്ഥാനത്തുനിന്നുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതില്‍ പകുതിയും കേരളത്തില്‍നിന്നാണ്. 80,536 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 56,932 എണ്ണവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇതില്‍ 39,260 എണ്ണവും കേരളത്തില്‍നിന്നാണെന്നതാണ് ആശങ്കാജനകം.

കോവിഡ് മഹാമാരി രാജ്യമാകെ പടര്‍ന്ന ആദ്യഘട്ടത്തില്‍ രോഗവ്യാപനം ഫലപ്രദമായി തടയാന്‍ കേരളം മികച്ച നടപടികളാണു സ്വീകരിച്ചതെന്നു നാഷണല്‍ കോവിഡ് ടാക്‌സ് ഫോഴ്‌സ് അംഗം കൂടിയായ  ഡോ. ഗുലേറിയ പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്ത് സ്ഥിതി മോശമായെന്നും അദ്ദേഹം പറഞ്ഞു.

English Summary: Need to probe if Kerala, Maharashtra have mutant strain:AIIMS chief Randeep Guleria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com