ADVERTISEMENT

തിരുവനന്തപുരം ∙ സോളർ കേസ് പ്രതി സരിത എസ്.നായര്‍ക്കെതിരായ തൊഴില്‍തട്ടിപ്പ് കേസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നു വിലയിരുത്തല്‍. ഫയലുകള്‍ പരിശോധിച്ച തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍, കേസ് ആദ്യം അന്വേഷിച്ചിരുന്ന നെയ്യാറ്റിന്‍കര സിഐയ്ക്കു നോട്ടിസ് നല്‍കി. സരിതയെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനുമുള്ള തടസ്സങ്ങളെന്താണെന്നും അന്വേഷണം അനിശ്ചിതമായി നീളുന്നതും വിശദീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സരിതയെ ചോദ്യം ചെയ്യാൻ തടസ്സമെന്ത്? അന്വേഷണം വൈകിപ്പിച്ചതിന് കാരണം തേടി സിഐയ്ക്ക് നോട്ടിസ്

ഡിസംബര്‍ 12നാണ് സരിതയ്ക്കെതിരെ കേസെടുത്തത്. സരിതയുടെ അക്കൗണ്ടിലേക്കു പണം കൈമാറിയത് അടക്കമുള്ള തെളിവുകളും ഫോൺ രേഖകളും ഉൾപ്പെടെ പരാതിക്കാരന്‍ പൊലീസിനു കൈമാറിയിരുന്നു. എന്നാല്‍ പരാതി നൽകി രണ്ടു മാസം പിന്നിട്ടിട്ടും സരിതയടക്കം ഒരു പ്രതിയെ പോലും ചോദ്യം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് ഫയലുകള്‍ വിളിച്ചുവരുത്തി ഡിഐജി പരിശോധിച്ചതും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതും. അന്വേഷണം വേഗത്തിലാക്കാന്‍ നിലവിലെ നെയ്യാറ്റിന്‍കര സിഐയ്ക്കു നോട്ടിസ് നല്‍കി.

English Summary: DIG notice to fast probe on job fraud case involving Saritha Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com