ADVERTISEMENT

ന്യൂഡൽഹി∙ എയിംസ് വൈകുന്നതില്‍ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‍ വര്‍ധന്‍. എയിംസിന്‍റെ കാര്യത്തില്‍ സംസ്ഥാനത്ത് ഏകോപനമുണ്ടായില്ലെന്ന് അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. എവിടെ വേണമെന്ന കാര്യത്തില്‍ സമവായമുണ്ടായില്ല.

ഓരോരുത്തരും ഓരോ സ്ഥലത്ത് എയിംസ് വേണമെന്ന് അഭ്യര്‍ഥിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. നാല് സ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അടുത്തഘട്ടത്തില്‍ പ്രഖ്യാപിക്കുമോ എന്ന അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് അനുയോജ്യമായ സമയത്ത് പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം മറുപടി നല്‍കി.

English Summary: Center blames Kerala for AIIMS delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com