ADVERTISEMENT

ചമോലി ∙ മിന്നൽപ്രളയം നാശംവിതച്ച ഉത്തരാഖണ്ഡിലെ ചമോലി തപോവനിലെ എൻടിപിസി വൈദ്യുത പ്ലാന്റിലുള്ള തുരങ്കത്തിനകത്തേക്കു രക്ഷാപ്രവർത്തകർ കടന്നു. ഇതുവരെ 3 മൃതദേഹങ്ങൾ പുറത്തെടുത്തു. തപോവൻ–വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ 30 പേരാണു കുടുങ്ങിയിട്ടുള്ളത്. ഇവരെ രക്ഷിക്കുന്നതിനായി പാറ തുരന്നുണ്ടാക്കിയ ദ്വാരം ഒരടിയോളം വലുതാക്കി.

ഈ ദ്വാരത്തിലൂടെ ക്യാമറയും പൈപ്പും ഉള്ളിലേക്കു കടത്തി സ്ഥിതി നിരീക്ഷിച്ച് തുരങ്കത്തിലടിഞ്ഞ ചെളിയും വെള്ളവും നീക്കി. തടയണയിൽനിന്ന് തുരങ്കത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നതു തടയാനും ജോലികൾ നടക്കുന്നുണ്ടെന്ന് എൻടിപിസി പ്രോജക്ട് ജനറൽ മാനേജർ ആർ.പി.അഹിർവാൾ അറിയിച്ചു. പ്രളയത്തിൽ ധൗളിഗംഗയുടെ ഒഴുക്കിന്റെ ഗതി മാറിയതും വെല്ലുവിളിയാണ്. ഇതു പഴയപടിയാക്കാനുള്ള തീവ്രശ്രമം നടക്കുകയാണ്.

English Summary: More Bodies Recovered From Uttarakhand Tunnel, Rescue Ops Intensified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com