ADVERTISEMENT

തിരുവനന്തപുരം∙ പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന മാണി സി. കാപ്പനെതിരെ എൻസിപി അച്ചടക്കനടപടിയെടുക്കും. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് എ.കെ. ശശീന്ദ്രന്‍ പറ‍ഞ്ഞു. അച്ചടക്കലംഘനം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഘടകകക്ഷിയാകാനുള്ള കാപ്പന്റെ നീക്കത്തോടാണ് നേതൃത്വത്തിന്റെ പ്രതികരണം.

കാപ്പന്റെ കൂടെയുള്ളവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഇന്ന് രാജിവയ്ക്കും. സര്‍ക്കാര്‍ നല്‍കിയ കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാപനങ്ങളും രാജിവയ്ക്കും. എന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല.

അതേസമയം, മാണി സി. കാപ്പനുൾപ്പെടെ പത്തുപേരാണ് പാർട്ടി വിട്ടതെന്ന് ടി.പി. പീതാംബരൻ പറഞ്ഞു. രാജിവച്ചവരെ എങ്ങനെ പുറത്താക്കുമെന്നും അദ്ദേഹം ചോദിച്ചു.

English Summary: Will take action against Mani C Kappan says AK Saseendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com