കാസർകോട്ടെ ഉദ്യോഗസ്ഥൻ മാതൃക; ബാലറ്റ് വിതരണത്തിന് മാനദണ്ഡം: ടിക്കാറാം മീണ
Mail This Article
×
തിരുവനന്തപുരം∙ ബാലറ്റ് വിതരണത്തിന് കർശന മാനദണ്ഡവും ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. തപാൽ ബാലറ്റ് എത്തിക്കുന്ന സംഘത്തിൽ വിഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകണം. മറ്റാരെയും വോട്ടറുടെ വീട്ടിൽ കയറ്റാൻ പാടില്ല. വിവരം എല്ലാ പാർട്ടി പ്രതിനിധികളെയും അറിയിക്കണം. ക്രമക്കേട് കണ്ടാല്‍ സസ്പെൻഷനും നിയമ നടപടിയുമുണ്ടാകും. കാസർകോട് കള്ളവോട്ടിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥരെ മാതൃകയാക്കണമെന്നും ടിക്കാറാം മീണ പറഞ്ഞു.
English Summary: Kerala Assembly Elections 2021 - Guidelines issued for Ballot dispersion says Teeka ram Meena
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.