ADVERTISEMENT

കൊല്ലം ∙ യുഡിഎഫ് നേതാക്കളെ സോളർ കേസിൽ കുടുക്കാൻ ശ്രമിച്ചത് കെ.ബി. ഗണേഷ് കുമാറാണെന്ന ആരോപണവുമായി ശരണ്യ മനോജ്. ഐശ്വര്യ കേരള യാത്രയുടെ പത്തനാപുരത്തെ സമ്മേളന വേദിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരാതിക്കാരിക്ക് മന്ത്രിമാരെ പരിചയപ്പെടുത്തി കൊടുത്തത് ഗണേഷ് കുമാറായിരുന്നു. ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കണമെന്നു മന്ത്രിമാരോട് ഗണേഷ് ആവശ്യപ്പെട്ടിരുന്നെന്നും ശരണ്യ മനോജ് ആരോപിച്ചു.

ആദ്യം പരാതിക്കാരിയുടെ കത്തിൽ ജോസ് കെ. മാണിയുടെ പേരുണ്ടായിരുന്നു. ഏറ്റവും കൂടുതൽ തന്നെ ഉപദ്രവിച്ചതു ജോസ് കെ. മാണിയാണെന്നു പരാതിക്കാരി തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ സിബിഐയ്ക്കു നൽകിയ കത്തിൽ നിന്നു ജോസ് കെ. മാണിയുടെ പേര് ഒഴിവാക്കി. അഞ്ചു വർഷം മുൻപ് ഇറങ്ങിത്തിരിച്ച ആളെത്തന്നെയാണ് ഇപ്പോൾ ഈ സർക്കാർ ഉപയോഗിക്കുന്നത്. തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇത്രയേറെ പരാതികൾ ഉണ്ടായിട്ടും എന്തു കൊണ്ടാണ് ആരോപണ വിധേയയായ സ്ത്രീക്കെതിരെ കേസെടുക്കാത്തതെന്നു പൊതുജനം ആലോചിക്കണം. 

അഴിമതിക്കാരനാണെന്നു വിളിച്ച് സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് കെ.ബി. ഗണേഷ്കുമാർ. അദ്ദേഹത്തിന് ആരോടും ആത്മാർഥതയില്ല. ബാലകൃഷ്ണപിള്ളയെ സ്നേഹിക്കുന്നവർ വരുന്ന തിരഞ്ഞെടുപ്പിൽ ഗണേഷിനു തക്ക തിരിച്ചടി കൊടുക്കണമെന്നും ശരണ്യ മനോജ് പറഞ്ഞു. 

English Summary : Saranya Manoj against KB Ganesh Kumar in Solar case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com