ADVERTISEMENT

കൊച്ചി ∙ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം രണ്ടു സീറ്റുകളിലെങ്കിലും മൽസരിക്കാൻ താൽപര്യം അറിയിച്ച് ഭാരതീയ ജനസേന (ബിജെഎസ്). വൈക്കം, കൊടുങ്ങല്ലൂര്‍ സീറ്റുകള്‍ അനുവദിക്കണമെന്നു യുഡിഎഫിനോട് ആവശ്യപ്പെടാൻ പാര്‍ട്ടി തീരുമാനിച്ചെന്നു നേതാക്കൾ അറിയിച്ചു. ബുധനാഴ്ച യുഡിഎഫ് യോഗം ചേരാനിരിക്കെയാണു ബിഡിജെഎസ് വിട്ടുവന്നവര്‍ സീറ്റ് താൽപര്യം അറിയിച്ചിരിക്കുന്നത്.

വൈക്കത്ത് നീലകണ്ഠന്‍ മാസ്റ്ററുടെ പേരാണു ബിജെഎസ് മുന്നോട്ടു വയ്ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാർഥിയായി 30000ല്‍പരം വോട്ടുകള്‍ നീലകണ്ഠന്‍ മാസ്റ്റര്‍ നേടിയിരുന്നു എന്നാണ് അവകാശവാദം. കൊടുങ്ങല്ലൂരില്‍ 2016ല്‍ ബിഡിജെഎസ് നേടിയ 35000 വോട്ടുകളാണു മണ്ഡലത്തിൽ താൽപര്യം അറിയിക്കാൻ കാരണം.

ബിഡിജെഎസിലെ പ്രധാനപ്പെട്ട നേതാക്കള്‍ ബിജെഎസിലേയ്ക്കെത്തിയതു മണ്ഡലത്തിൽ ഗുണം ചെയ്യുമെന്നാണ് അവകാശവാദം. വിശ്വകർമ സമുദായത്തിന്റെ നാഷനൽ ലേബർ പാർട്ടി ബിജെഎസിൽ ലയിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് ആദ്യവാരം തിരുവനന്തപുരത്ത് ലയന സമ്മേളനം നടക്കും.

English Summary: BJS seeks two seats to UDF for Kerala Assembly Election 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com