ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നടി പായൽ സർക്കാർ ബിജെപിയിൽ ചേർന്നു. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടിയിൽ ചേർന്നത്. 

പരമാവധി സിനിമാ താരങ്ങളെ പാർട്ടിയിൽ ചേർക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും തൃണമൂൽ കോണ്‍ഗ്രസും. കഴിഞ്ഞ ദിവസം നടൻ യാഷ് ദാസ്ഗുപ്തയും ബിജെപിയിൽ ചേർന്നിരുന്നു. അന്നുതന്നെ, ‌ക്രിക്കറ്റ് താരം മനോജ് തിവാരിയും മൂന്ന് ബംഗാളി സിനിമാ താരങ്ങളും തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തു.

English Summary: Bengali actor Payel Sarkar joins BJP ahead of Assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com