ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ ഇന്ത്യ – പാക്ക് അതിർത്തി മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഇരു സേനകളും. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മിലിട്ടറി ഒാപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിൽ നടത്തിയ ചർച്ചയിലാണു തീരുമാനം. സമീപ മാസങ്ങളിൽ ഇവിടെ വെടിവയ്പ്പുകൾ പതിവായി നടക്കുന്നുണ്ട്.

അതിർത്തികളിൽ പ്രധാന പ്രശ്‌നങ്ങളും ആശങ്കകളും പരസ്പരം പരിഹരിക്കാൻ സമ്മതിച്ചതായി ഇന്ത്യ–പാക്കിസ്ഥാൻ സൈനിക ഓപ്പറേഷൻ മേധാവികളെ പരാമർശിച്ചുള്ള സംയുക്ത പ്രസ്താവനയിൽ പറയുന്നു. 2003 ലാണ് നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ചത്.

നിയന്ത്രണ മേഖലയില്‍ താമസിക്കുന്ന സാധാരണക്കാർക്ക് നേരിടേണ്ടിവരുന്ന സാഹചര്യം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് ന്യൂഡൽഹിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിയന്ത്രണ രേഖയിലെ അക്രമങ്ങളും പിരിമുറുക്കങ്ങളും കുറയുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ് ഇരുകൂട്ടരും. അതേസമയം, ജമ്മു കശ്മീരിലെ നുഴഞ്ഞുകയറ്റമോ പ്രക്ഷോഭമോ തടയുകയെന്ന ലക്ഷ്യത്തോടെ നിയന്ത്രണ രേഖയിൽ സൈനികരെ വിന്യസിക്കുന്നത് ഇന്ത്യ ലഘൂകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

English Summary: India, Pakistan Agree To Stop All Cross-Border Firing Along Line Of Control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com